കുടകില്‍ ദുബാരെ ആന ക്യാമ്പില്‍ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടയില്‍പ്പെട്ട ചെന്നൈ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

 




കുടക്: ആനകള്‍ തമ്മിലുളള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കുടകിലാണ് സംഭവം. ദുബാരെ ആന ക്യാമ്പിലാണ് ആനകള്‍ പരസ്പരം ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന യുവതി ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ചെന്നൈ സ്വദേശിയായ ജിന്നു എന്ന യുവതിക്കാണ് ദാരുണാന്ത്യമുണ്ടായത്. ആനകള്‍ കുളിക്കുന്നത് കാണാന്‍ കുടുംബത്തോടെ ദുബാരെ ആന ക്യാമ്പിലെത്തിയതായിരുന്നു യുവതി.

കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദുബാരെ ആന ക്യാമ്പ്. വിനോദസഞ്ചാരികള്‍ക്ക് ആനകളെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും അവസരം നല്‍കുന്ന കേന്ദ്രമാണിത്. വനംവകുപ്പിന്റെ അനുമതിയോടെ തന്നെയാണ് വിനോദസഞ്ചാരികള്‍ക്ക് ആനകളുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നത്.

ഇന്ന് കുടുംബത്തോടൊപ്പം ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ യുവതി ആനകള്‍ കുളിക്കുന്നതിനടുത്താണ് നിന്നത്. അതിനിടെ ആനകള്‍ ഇടയുകയും പരസ്പരം ആക്രമിക്കുകയുമായിരുന്നു. അക്രമാസക്തരായ ആനകള്‍ക്ക് ഇടയില്‍ പെട്ടാണ് യുവതി മരിച്ചത്. കാഞ്ചന്‍ എന്ന ആന മാര്‍ത്താണ്ഡന്‍ എന്ന ആനയെയാണ് ആക്രമിച്ചത്. മാര്‍ത്താണ്ഡന്‍ എന്ന ആനയുടെ കാലിനടിയില്‍പ്പെടുകയായിരുന്നു യുവതി. ഉടന്‍ തന്നെ സമീപത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന ഭര്‍ത്താവ് യുവതിയെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..