എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത.
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും
4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാനാണ് സാധ്യത.
4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിവരങ്ങൾ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.

Comments
Post a Comment