തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു; മരിച്ചത് സഹോദരിമാരുടെ മക്കൾ



 മലപ്പുറം:പൂക്കോട്ടൂർ മുണ്ടിതൊടികയിൽ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശികളായ സഹോദരിമാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്.


ചേർത്തൊടി പാട്ടാരൻ അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (6), കിഴിശ്ശേരി സ്വദേശിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. 


ആദിൽ മിറാഷ് പി.കെ.എം.ഐ.സി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്.


പിലാക്കൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള വലിയ തോട്ടിൽ ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടികളെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


ആദിൽ മിറാഷിന്റെ പിതാവ് അഫ്സൽ എ.എം മോട്ടോഴ്സിലെ ജീവനക്കാരനാണ്. മരിച്ച രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..