തിരുവനന്തപുരം- നിസാമുദീൻ രാജധാനി എക്സ്പ്രസിൽ തീപിടുത്തം

 


ജയ്പൂർ: തിരുവനന്തപുരം- നിസാമുദീൻ

 രാജധാനി എക്സ്പ്രസിൽ തീ പിടിത്തം. രാജസ്ഥാന് സമീപം കോട്ടയില്‍ വെച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 5.15ടെയായിരുന്നു തീപിടിത്തമുണ്ടായത്. 


ട്രെയിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. ട്രെയിനിന്റെ എസി കോച്ചിന് തീ പിടിച്ച് തൊട്ടുപുറകിലത്തെ ബോഗിയിലേക്ക് തീ പടരുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.


വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിനാണ്. നിരവധി മലായാളി യാത്രക്കാര്‍ യാത്ര ചെയ്യുന്ന ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ട്രെയിനിന്റെ അവസാന രണ്ട് ബോഗികള്‍ക്കാണ് തീ പിടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..