തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 8818.20 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് സലാമത്ത്‌നഗറിലെ ചുള്ളിയോടന്‍ വീട്ടില്‍ സി. മുഹമ്മദ് ദില്‍ഷാദിനെ (31) ആണ് ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.
ദില്‍ഷാദിന്റെ വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചതായി റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫിന് വിവരം ലഭിച്ചതിന്റെ അിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലീസ് ഇന്നലെ വൈകുന്നേരം 5.25 നാണ് സലാമത്ത്‌നഗര്‍ മാരിയമ്മന്‍ ചിപ്‌സ് കമ്പനിക്ക് സമീപത്തെ ദില്‍ഷാദിന്റെ വീട്ടിലെത്തിയത്.
ദില്‍ഷാദിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സിപ്‌ലോക്ക് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയ മൈസൂരില്‍ പോയപ്പോള്‍ വാങ്ങിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
എം.ഡി.എം.എ തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും 2,26,000 രൂപയും പോലീസ് പരിശോധനയില്‍ പിടിച്ചെടുത്തു.
അടുത്തകാലത്ത് തളിപ്പറമ്പില്‍ നിന്നും പിടികൂടിയ വലിയ അളവിലുള്ള എം.ഡി.എം.എ വേട്ടയാണിത്.

Comments
Post a Comment