കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടല്ലെന്ന് മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഷോർട്ട് സർ ക്യൂട്ട് അല്ല അപകടത്തിന് കാരണമെന്ന് ↑ മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വയ റിങ്ങിന് തകരാർ കണ്ടെത്താനായില്ല.ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് ക ണ്ടെത്തൽ. കാറിൻ്റെ പിന്നിൽ നിന്നാണ് തീ പടർന്നത്. മോട്ടോർ വാഹന വകുപ്പിന് പുറ മെ ഫോറൻസിക് സംഘവും സംഭവസ്ഥല ത്തും വാഹനത്തിലും വിശദമായ പരിശോധന നടത്തിവരികയാണ്.
ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്ന ശേഷമേ അപകട കാരണം വ്യക്തമാകൂ. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര ചെറുവണ്ണൂരിൽ വ ച്ചുണ്ടായ സംഭവത്തിൽ കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സോനയുടെ ഭർത്താവ് ലാലു ചികിത്സയിൽ കഴിയുകയാണ്. ഇരുവരും ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുവരുന്ന വഴിയാണ് ദാരുണ സംഭവമുണ്ടായത്.

Comments
Post a Comment