ശക്തമായ കാറ്റിലും മഴയിലും മലപ്പട്ടത്ത് വ്യാപകനാശം.


             


         

മലപ്പട്ടം: മലപ്പട്ടം പഞ്ചായത്തിൽ അടിച്ചേരിയിലും കൊവുന്തലയിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. തിങ്കളാഴ്ച പകൽ മൂന്നോടെ ഉണ്ടായ കാറ്റിൽ ഇരുപതോളം വീടുകൾക്ക് കേടുപറ്റി.


മരങ്ങൾ കടപുഴകി വീണ് റോഡ് തടസ്സപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി നിലച്ചു.


മലപ്പട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പി ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് പി വാസന്തി, വില്ലേജ് ഓഫീസർ കൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??