കല്യാശ്ശേരി : തേങ്ങ പറിക്കാൻ കയറിയ തൊഴിലാളി വീണു മരിച്ചു..
കല്യാശേരി
തേങ്ങ പറിക്കുന്നതിനിടയിൽ
തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. ചെക്കിക്കുണ്ട് വടേരപറമ്പ് കോളനി അപ്പനത്ത് ഹൗസിൽ വേലായുധനാ (51) ണ് മരിച്ചത്.
വെള്ളാംചിറയിൽ ബുധനാഴ്ച രാവിലെ തേങ്ങപറിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പാപ്പിനിശ്ശേരിയിലെ ആശുപത്രിയിലും, തുടർന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വ്യാഴം പകൽ 12ന് ചെക്കിക്കുണ്ട് സമുദായ ശ്‌മശാനത്തിൽ.
ഭാര്യ: ഇ അനിത. മക്കൾ: രേഷ്‌മ, രാഹുൽ മരുമകൻ: അനൂപ്.

Comments
Post a Comment