ഇടിമിന്നലേറ്റ് മരിച്ച വിദ്യാർഥികളുടെ ഖബറടക്കം ഇന്ന്.




 മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ച വിദ്യാർഥികളുടെ ഖബറടക്കം ഇന്ന്. 



സുഹൃത്തുക്കളായ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.


രാവിലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിക്കും. തുടർന്ന് കോഴിക്കോട് ടസ്കർ ഓഡിറ്റോറിയത്തിൽ പൊതുദർശനമുണ്ടാകും. ശേഷം മലയിൽ റഹ്‌മാനിയ ജുമാമസ്‌ജിദിൽ ഖബറടക്കും.


മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാർഥികൾ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകൾ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..