വിവാഹ ദിനത്തിൽ യുവാവിൻ്റെ മരണം ഏച്ചൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
ചക്കരക്കൽ :വിവാഹ ദിനത്തിൽ യുവാവിൻ്റെ മരണം ഏച്ചൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
നാടിനെ തീരാദുഃഖത്തിലാഴ്ത്തി കൊണ്ടാണ് വിവാഹ ദിനത്തിൽ പ്രതിശ്രുത വരനെ മരിച്ച നി ലയിൽ കണ്ടെത്തിയത് ജമ്മുകാശ്‌മീർ എസ് എസ് ബി യിൽ കോൺസ്റ്റബിളായ ഏച്ചൂർ മാവിലാ ച്ചിലിൽ എ ഷഭിനാ(29) ണ് മരണപ്പെട്ടത്. വി വാഹ തലേന്ന് കൂട്ടുകാർക്കൊപ്പം ആഘോഷ ങ്ങളിൽ പങ്കെടുത്ത് ഉറങ്ങാൻ കിടന്നതായിരു ന്നു. ഇന്ന് കാലത്ത് ആറു മണിക്ക് ക്ഷേത്രത്തിൽ പോകാനായി ഫോട്ടോഗ്രാഫറോട് ഉൾപ്പെടെ എ ത്താൻ പറഞ്ഞിരുന്നു. സമയമായിട്ടും എഴു ന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കി യപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മിലിട്ടറി ഉദ്യോഗസ്ഥനായ ഷഭിൻ മൂന്ന് വർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം 8 നാണ് നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് അടുത്ത മാസം 6ന് ജോലി സ്ഥ ലമായ കാശ്മീരിലേക്ക് മടങ്ങാനിരിക്കേയാണ് മാവിലിച്ചാൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്. ഏച്ചൂർ മാവിലാച്ചാലിലെ ഭര തൻ മേസ്തിരിയുടെയും കൊല്ലൻചിറ അങ്കണവാടി ടീച്ചർ ഷീബയുടെ യും മകനാണ് ഷഭിൻ. സഹോദരി: അഭിഷ (കിംസ് ശ്രീചന്ദ് ഹോസ്‌പി റ്റൽ, കണ്ണൂർ). സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടത്തി.

Comments
Post a Comment