മാക്കൂട്ടം ചുരത്തിൽ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു; അപകടത്തിൽപ്പെട്ടതറിഞ്ഞത് ചുരത്തിൽ നടത്തിയ തിരച്ചിലിൽ
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.
വീരാജ്പേട്ട പെരുമ്പാടിയിലെ റിസോർട്ട് ഉടമ കണ്ണൂർ മുണ്ടയാട് സ്വദേശി കെ.എൻ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്.
ഇന്നലെ വീരാജ്പേട്ടയിൽ നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ബാലകൃഷ്ണനെ നാട്ടിൽ എത്താതിനെ തുടർന്ന് ബാലകൃഷ്ണന്റെ സുഹൃത്തുക്കളും വീരാജ്പേട്ട പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് മൃതദേഹവും വാഹനവും കണ്ടെത്തിയത്.
വാഹനം ചുരത്തിൽ അപകടത്തിൽപ്പെട്ടത് അറിയാത്തതാണ് ബാലകൃഷ്ണൻ്റെ ജീവൻ പൊലിയാൻ ഇടയാക്കിയത്. വീരാജ്പേട്ട പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മടിക്കേരി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments
Post a Comment