കർണാടക ഹിജാബ് നിരോധനം പിൻവലിച്ചു

 



ബംഗളൂരു: ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ച് കൊണ്ടുള്ള 2022ലെ ബിജെപി സർക്കാർ ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. ഹിജാബ് നിരോധനം പിൻവലിക്കൽ ഉൾപ്പെടെ കോൺഗ്രസ് മുസ്ലിംകൾക്ക്

നൽകിയ വാഗ്ദാനങ്ങൾ മൂന്ന് വർഷമായിട്ടും പാലിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവിൽ സമ്മേളനം നടക്കാനിരിക്കെയാണ് നടപടി.

വിദ്യാർഥിനികൾക്ക് പരമ്പരാഗതവും ആചാരാധിഷ്ഠിതവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ക്ലാസ് മുറികളിൽ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് 2022 ഫെബ്രുവരിയിൽ മുൻ ബി.ജെ.പി സർക്കാർ നിരോധിച്ചിരുന്നു. മുസ്ലിം പെൺകുട്ടികളുടെ വസ്ത്രധാരണം സ്ഥാപനങ്ങളുടെ യൂനിഫോമിന് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞതിനെ തുടർന്ന് വിവാദം സൃഷ്ടിച്ചു. പെൺകുട്ടികൾ അവർ പഠിക്കുന്ന സ്കൂ‌ളുകളോ കോളജുകളോ നിർദ്ദേശിക്കുന്ന യൂണിഫോം പിന്തുടരണമെന്നും ബി.ജെ.പി സർക്കാർ നിർബന്ധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..