തളിപറമ്പിൽ വൻ എം ഡി എം എ ശേഖരവുമായി പിടിയിലായ യുവാക്കൾ മയക്കുമരുന്ന് വിൽപന സംഘത്തിലെ മുഖ്യ കണ്ണികളെന്ന് എക്സൈസ്

 


തളിപ്പറമ്പ്:തളിപറന്ന് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായ 2 യുവാക്കൾ കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ മുഖ്യ കണ്ണികളെന്ന് എക്സൈസ്. കേരളത്തിന് പുറത്തു നിന്ന് ബാംഗ്ളൂര്,മംഗ്ളുര് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ എം ഡി എം എ കൊണ്ടുവന്ന് ചില്ലറ വിൽപന നടത്തി വന്നിരുന്നത് നേരത്തെ ഇടനിലക്കാരായ യുവാ ക്കൾ മൊത്ത കച്ചവടക്കാരായി മാറുകയായിരുന്നു യുവാക്കളെയും യുവതികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ലഹരി വിൽപന.

അതിമാരക മയക്കുമരുന്നായ 66.224 ഗ്രാം എം ഡി എം എ യുമായിട്ടാണ് രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായത്.

തളിപ്പറമ്പ് ഞാറ്റുവയലിലെ സി.അബ്ദുശ്ഫത്താഹ്, ചൊറുക്കളയിലെ എം.പി.നിഹാല്‍ എന്നിവരെയാണ്

തളിപ്പറമ്പ് എക്‌സൈസ്റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫ് നേതൃത്വം നല്‍കിയ രാത്രികാല പട്രോളിംഗ് സംഘം പിടികൂടിയത്.

കണ്ണൂർ ജില്ലയിലെഎം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അസീസ്, പി.കെ.രാജീവന്‍, പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ് ടി.വി.വിജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ കലേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.പ്രകാശന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..