കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ സ്ഥലം മാറ്റി

 


കണ്ണൂർ:കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി സർക്കാർനിയമിച്ചു പകരം




പി വിഷ്‌ണു രാജിനെ കണ്ണൂർ കളക്ടറായി നിയമിച്ചു


ഐ എ എസ് തലപ്പത്ത് വലിയ അഴിച്ചു പണിയാണ് സർക്കാർ നടത്തിയത്. തെരഞ്ഞെടുപിന് മുന്നോടിയായി പല ജിലകളിലെയും കളക്ടർമാരെ മാറ്റിയപ്പോൾ അരുൺ കെ വിജയനെ മാറ്റാൻ തയ്യാറായിരുന്നില്ല. കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ഏറെ ആരോപണ വിധേയനായ കളക്ടറാണ് അരുൺ കെ വിജയൻ. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയാത്രയയപ്പ് യോഗത്തിൽ എഡിഎംനവീൻ ബാബുവിനെ അധിക്ഷേപിച്ചു കൊണ്ടു സംസാരിച്ചപ്പോൾ കേട്ടു നിന്ന കളക്ടർ എതിർത്തില്ലെന്നായിരുന്നു ആരോപണം. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും കുടുംബവും കളക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..