സുധീഷ് കടന്നപ്പള്ളി സി എം പി കണ്ണൂർ ജില്ലാ സെക്രട്ടറി





കണ്ണൂർ:സി എം പി കണ്ണൂർ ജില്ലാ സെക്രട്ടറിയായി സുധീഷ് കടന്നപ്പള്ളിയെ തെരഞ്ഞെടുത്തു നിലവിലുള്ള സെക്രട്ടറി പി സുനിൽകുമാർ ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിൻ്റെ ഓഫീസിലേക്ക് പേഴ്‌സനൽ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മാണിക്കര ഗോവിന്ദന്റെ അധ്യക്ഷതയിൽ സി എം പി കണ്ണൂർ ജില്ലാ ആസ്ഥാനമായ ഇ പി സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സുധീഷ് കടന്നപ്പള്ളി നിലവിൽ സിഎംപിയുടെ യുവജന സംഘടനയായ കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..