ശക്തമായ കാറ്റിലും മഴയിലും കൊളച്ചേരിപ്പറമ്പിൽ വീടിന് നാശനഷ്ടം

 



കൊളച്ചേരിപ്പറമ്പ് :- ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊളച്ചേരിപ്പറമ്പിൽ വീടിന് നാശനഷ്ടം. കൊളച്ചേരിപ്പറമ്പ് കനാലിന് സമീപത്തെ സുജാത സുഗതൻ്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ശക്തമായ കാറ്റിൽ സമീപത്തെ തേക്ക് മരം പൊട്ടി വീഴുകയായിരുന്നു.


സമീപത്തെ പറമ്പുകളിൽ വളർന്നു നിൽക്കുന്ന തേക്ക് മരങ്ങൾ വൻ അപകട ഭീഷണി ഉയർത്തുകയാണെന്നും ബന്ധപ്പെട്ടവർ ഇടപെട്ട് മരം മുറിച്ച് മാറ്റി സമീപത്തെ വീടുകൾക്കും താമസക്കാർക്കും സംരക്ഷണം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..