മലയാളി യുവാവിനെ ബെംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ കുളത്തിൽ പള്ളിയാളി ഹസ്സൻ ഹാജിയുടെ മകൻ ഖലീൽ (42) ആണു മരിച്ചത്.
ഊബർ ടാക്സി ഡ്രൈവറായിരുന്ന ഖലീൽ ഒരാഴ്ച മുൻപാണ് ബെംഗളൂരൂവിൽ എത്തിയത്. ട്രിപ് കഴിഞ്ഞ് മുറിയിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന. കബറടക്കം ഇന്ന് ചിനയ്ക്കൽ പള്ളിയിൽ. മാതാവ്: സഫിയ. മക്കൾ: സനീഹ, സാക്കി ഖലീൽ.

Comments
Post a Comment