സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം മേയ് 19നെന്ന് ആക്ഷൻ കൗൺസിൽ
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേൾ അബ്ദുൾ റഹീമിൻ്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മേയ് 19ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.മേയ് 19ന് ശിക്ഷാ കാലാവധി അവസാനിക്കും. മേയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ റഹീം അറസ്റ്റിലായത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിൻ്റെ കൊലപാതകക്കേസിൽ അബ്‌ദുൽ റഹീം അ റസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വി ധിച്ചത്. പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി അബ്ദുൾ റ ഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

Comments
Post a Comment