കണ്ണൂർ സ്വദേശി മസ്കറ്റിൽ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു
കണ്ണൂർ: കണ്ണൂർ സിറ്റി സ്വദേശി മസ്കറ്റിൽ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. കുറുവ സബീനാസിൽ അമീറലി (33) ആണ് മരിച്ചത്.
മുസ് ലിം ലീഗ് എടക്കാട് നോർത്ത് കമ്മിറ്റി
പ്രസിഡന്റ് മുസ്തഫ ഹാജിയുടെയും
മറിയംബിയുടെയും മകനാണ്. ഭാര്യ: മുർഷിദ. ഏക മകൾ: മൂന്ന് വയസ്സുകാരി അംറ മറിയം.
സഹോദരങ്ങൾ: ഷഹീദ്, നൗഷാദ്, ഷരീഫ്, സബീന. ഖബറടക്കം നാളെ (വെള്ളി) രാവിലെ 11 മണിക്ക് മൈതാനപ്പള്ളി ഖബർസ്ഥാനിൽ.

Comments
Post a Comment