പുതിയതെരു : LSS വിജയിക്ക് ലാപ്പ്ടോപ്പ് സമ്മാനം

 


പുതിയതെരു : പുതിയതെരു മാപ്പിള എൽ പി സ്കൂളിൽ നിന്നും 2023 - 2024 വർഷം LSS നേടിയ ഫാത്തിമത്തുൽ ഫിദയ്ക്ക് തുടർപഠനത്തിനായി ലാപ്പ്ടോപ്പ് സമ്മാനമായി നൽകി. അനുമോദനച്ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് കെ.സി സുനീറ സ്വാഗതവും ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രുതി ഉദ്ഘാടനവും നിർവ്വഹിച്ചു. പാപ്പിനിശ്ശേരി AEO കെ.ജയരാജൻ , നൂറുൽ ഇസ്ലാം സഭ പ്രസിഡണ്ട് മനാഫ് ഹാജി എന്നിവർ ഉപഹാരം നൽകി. ചിറക്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. വത്സല, പിടിഎ പ്രസിഡണ്ട് അനീസ് പി ,മുൻ പി.ടി.എ പ്രസിഡണ്ടുമാരായ ജംഷീദ്. വി.സി ,സമീറ പി കെ , മദർ പിടി എ പ്രസിഡണ്ട് ശോഭന , SSG മെമ്പർ അബ്ദുള്ള ടി.പി, അധ്യാപകരായ നസീബ് ബി എസ് , മുനീർ പി സി , റഹീം ടി സി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. SRG കൺവീനർ സംജ സി എച്ച് നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..