വയനാട് : മുപ്പതിലധികം മൃതദേഹങ്ങള്‍ ഒരുമിച്ച് മറവ് ചെയ്യുന്നു; സങ്കടക്കടലായി മേപ്പാടി കബര്‍സ്ഥാന്‍



ഇന്നലെവരെ പല വീടുകളില്‍ അന്തിയുറങ്ങിയിരുന്ന മുപ്പധിലധികം മനുഷ്യര്‍ ഒരുമിച്ച് ഒരിടത്തേയ്ക്ക് അന്ത്യയാത്രയ്ക്കായി പോകുന്ന മനസു മരവിപ്പിക്കുന്ന കാഴ്ചയാണ് വയനാട്ടില്‍.മേപ്പാടി ജുമാമസ്ജിദിലെ കബര്‍സ്ഥാനിലാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവുചെയ്യുന്നത്. 167പേരുടെ മൃതദേഹങ്ങള്‍ ആണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ മുപ്പതോളം പേരുടെ ചേതനയറ്റ ശരീരങ്ങളാണ് നാടിനോട് വിടപറയുന്നത്.

എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി അല്‍സമയത്തിനകം മ‍ൃതദേഹങ്ങള്‍ മറവുചെയ്യും. ഇന്നലെ വൈകിട്ടോടെയാണ് എല്ലാവരേയും തിരിച്ചറിഞ്ഞത്. ചേതനയറ്റ പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നത് പോലും അതീവ ദുഷ്ക്കരമായിരുന്നു. അത്രയധികം ദുരന്തത്തിന്‍റെ ആഘാതം അവരുടെ ശരീരങ്ങളില്‍ ക്ഷതമേല്‍പ്പിച്ചിരുന്നു

മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാൻ, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബർസ്ഥാൻ, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ർ സ്ഥാൻ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രണ്ടര മണിക്കൂറിനകം മേപ്പാടിയിൽ എത്തിക്കും.


ആദ്യ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷനേടി മറ്റൊരിടത്തേക്ക് ഓടിക്കയറിയവരാണ് പിന്നീടുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ടത്. അവരില്‍ മുപ്പതിലധികം ആളുകളെയാണ് ഒരുമിച്ച് അന്ത്യയാത്രയ്ക്കൊരുക്കാന്‍ ഒരു നാട് മരവിച്ച മനസോടെ തയാറെടുക്കുന്നത്

45 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 3069 പേരെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളാക്കിയിട്ടുണ്ട് . എല്ലാവരുടെയും കരുതലും സഹായവുമൊക്കെ അവര്‍ക്കാവശ്യമാണ്. വൈകാതെ തന്നെ എയര്‍ലിഫ്റ്റിങ് ശ്രമം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈത്തിരിയില്‍ 30 മൃതദേഹങ്ങള്‍ വയ്ക്കാനുള്ള ഹാള്‍ സ‍ജ്ജമാക്കി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് നിലവിലെ തീരുമാനം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം