രജത് ജയന്തി ദിവസ്; രാജ്യം ഇന്ന് കാർ​ഗിൽ യുദ്ധവിജയത്തിന്റെ ഓർമ്മ പുതുക്കുന്നു

 


ന്യൂഡൽ​ഹി: രാജ്യം ഇന്ന് കാർഗിൽയുദ്ധവിജയത്തിന്റെഓർമ്മപുതുക്കുന്നു.കാർഗിൽയുദ്ധവിജയത്തിന്റെഇരുപത്തഞ്ചാം വാർഷികം രാജ്യം രജത്ജയന്തിദിവസമായി ആചരിക്കുകയാണ്. പ്രധാനമന്ത്രിനരേന്ദ്രമോദിഇന്ന്ദ്രാസിലെയുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലിചടങ്ങുകളിൽ പങ്കെടുക്കും.രാവിലെ ഒമ്പതരക്ക്യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിപുഷ്പചക്രംആർപ്പിക്കും.തുടർന്ന് രാജ്യത്തെഅഭിസംബോധനചെയ്ത്സംസാരിക്കും.


വീരമൃതുവരിച്ചസൈനികരുടെകുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണുംപ്രധാനമന്ത്രിയുടെസന്ദർശനംകണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ അടക്കംനടപ്പാക്കിയിട്ടുണ്ട്. കരസേന മേധാവി ജനറൽഉപേന്ദ്രദ്വിവേദിയടക്കംസൈനികഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.


1999 മെയ് രണ്ടിനാണ് അറുപത്ദിവസത്തിലേറെ നീണ്ടുനിന്നകാർഗിൽ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തിൽ പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽനുഴഞ്ഞുകയറി. 1999ലെ കൊടുംശൈത്യത്തിൽ ഇന്ത്യ, സൈന്യത്തെ പിൻവലിച്ച തക്കം നോക്കി, ഉപാധികളും കരാറുകളും കാറ്റിൽ പറത്തി, നിയന്ത്രണ രേഖയിലൂടെ പർവേഷ് മുഷറഫിന്റെ ഗൂഡ സംഘം അതിർത്തി കടന്നു. ഓപ്പറേഷൻ ബാദർഎന്നസൈനികനീക്കത്തിലൂടെപാകിസ്താൻകൈവശപ്പെടുത്തിയത് കിലോമീറ്ററുകൾ.


ഇന്ത്യ സൈനികനീക്കം അറിയുന്നത്ആട്ടിടയൻമാരിലൂടെയായിരുന്നു. പക്ഷേ നിജസ്ഥിതി അറിയാൻഅതിർത്തിയിലേക്ക്പോയസൈനികർ മടങ്ങി എത്തിയില്ല. മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെതുരത്താൻ ഇന്ത്യ ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. നുഴഞ്ഞുകയറിയ പാക് സൈന്യത്തെ നേരിടാൻ ആദ്യമിറങ്ങിയത് കരസേന. പിന്നാലെ ഓപ്പറേഷൻതൽവാറുമായിനാവികസേനയെത്തി.


പാക് തുറമുഖങ്ങൾ നാവികസേനഉപരോധിച്ചു.ശ്രീനഗർവിമാനത്താവളംലക്ഷ്യമിട്ട്മലമുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തെതുരത്താൻ വ്യോമസേനയുടെ ഓപ്പറേഷൻ സഫേദ് സാഗർ. ദിവസങ്ങൾ നീണ്ട പോരാട്ടം. ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ അത് നീണ്ടു നിന്നു. ഒടുവിൽ കരളുറപ്പുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റു മടങ്ങി. ജൂലൈ 14ന്കാർഗിലിൽ ഇന്ത്യവിജയംവരിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരിവാജ്‌പേയിപ്രഖ്യാപിച്ചു.


ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം. ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻസൗരബ്കാലിയ, ലെഫ്റ്റ് കേണൽ ആർ വിശ്വനാഥൻ, ക്യാപ്റ്റൻ ആർ ജെറി പ്രേംരാജ്.. മഞ്ഞു മലയിൽ അമരത്വം നേടിയത് ഇന്ത്യയുടെ 527 ധീരയോദ്ധാക്കൾ.കാർഗിൽ വിജയദിനത്തിൽ അഭിമാനത്തോടെ അനുസ്മരിക്കുകയാണ് രാജ്യംആധീരരക്തസാക്ഷികളെ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം