റാസൽ ഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു.
യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ(28) ആണ് മരിച്ചത്.റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കാത്തുനിൽക്കുന്നതിനിടെ അബദ്ധത്തിൽ കെട്ടിടത്തിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹം റാസ് അൽ ഖൈമയിലെ ശ്‌മശാനത്തിൽ അടക്കം ചെയ്തു.

Comments
Post a Comment