കണ്ണൂർ : നീറ്റിൽ മുഴുവൻ മാർക്കുമായി കണ്ണൂർ സ്വദേശി ശ്രീനന്ദ്.

 




കണ്ണൂർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മുഴുവൻ മാർക്കും (720) കരസ്ഥമാക്കിയ സംസ്ഥാനത്തെ ഒരേയൊരാൾ കണ്ണൂർ സ്വദേശിയാണ്.


പൊടിക്കുണ്ട് രാമതെരു റോഡിൽ 'നന്ദനം' വീട്ടിൽ ശ്രീനന്ദ് ഷർമിൾ. ഡോ. ഷർമിൾ ഗോപാൽ-ഡോ. പി ജി പ്രിയ ദമ്പതികളുടെ മകൻ.


നേരത്തെ പുറത്തുവിട്ട ഫല പ്രകാരം കേരളത്തിൽ നിന്നും നാല് പേർക്കാണ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. തുടർന്ന് പുതുക്കിയ ഫലം വന്നപ്പോൾ പട്ടികയിൽ കേരളത്തിൽ നിന്ന് ശ്രീനന്ദ് മാത്രമായി.


കോട്ടയം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദിന്, ന്യൂഡൽഹി എംയിസിൽ മെഡിസിന് ചേരാനാണ് താൽപര്യം.


കുടുംബത്തിലെ മൂന്നാമത്തെ ഡോക്ടറാകാനുള്ള തയാറെടുപ്പിലാണ് ശ്രീനന്ദ്. അച്ഛനമ്മമാരുടെ വഴി തന്നെയാണ് ശ്രീനന്ദിന് ചെറുപ്പത്തിലേ താൽപര്യം.


കണ്ണൂർ ചിന്മയയിൽ എസ് എസ് എൽ സിക്ക് ശേഷം പാലാ ബ്രില്ല്യൻസിൽ ആയിരുന്നു നീറ്റ് പരിശീലനം. കണ്ണൂർ ആസ്റ്റർ മിംസിലാണ് ഷർമിൾ ഗോപാൽ ജോലി ചെയ്യുന്നത്. തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് പ്രിയ. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിൽ പത്താം ക്ലാസ് വിദ്യാർഥി ശ്രിതിക ഷർമിൾ സഹോദരിയാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.