തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി തൃച്ചംബരം യു.പി. സ്കൂൾ.

 

സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ശിവദാ പ്രസാദ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.


 തൃച്ചംബരം യു.പി സ്കൂളിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പൊതു തെരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്. യുപി വിഭാഗത്തിൽ 13 സ്ഥാനാർത്ഥികളും എൽ പി വിഭാഗത്തിൽ 4 സ്ഥാനാർത്ഥികളും മല്‍സരിച്ച തെരഞ്ഞെടുപ്പില്‍ 528 പേര്‍ വോട്ട് രേഖപ്പെടുത്തി. 


പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലായിരുന്നു തൃച്ചംബരം യുപി സ്കൂളിലെ തെരഞ്ഞെടുപ്പ് . മുഖ്യ തിരഞ്ഞെടുപ്പ് , മറ്റു തെരഞ്ഞെടുപ്പ് , തെരഞ്ഞെടുപ്പ്

സ്ഥാനാർത്ഥികളുടെ പ്രചരണം , വോട്ടേഴ്സ് ലിസ്റ്റ് , പോളിംഗ് ബൂത്ത് , പോളിംഗ് ഏജന്റുമാർ പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, മാധ്യമപ്രവർത്തകർ , തെരഞ്ഞെടുപ്പ് നിരീക്ഷകർ തുടങ്ങി എല്ലാം അതേപടി പകർത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് . തിരിച്ചറിയൽ രേഖയായി സമ്പൂർണയിൽ നിന്ന് എടുത്ത വിവരങ്ങൾ പരിശോധിച്ച് ഓരോ വോട്ടർമാരെയും അകത്തു കടത്തിവിടുന്നത് പോലീസ് കേഡറ്റുമാർ. 90% വിദ്യാര്‍ഥികള്‍ വോട്ടുരേഖപ്പെടുത്തി . 


വോട്ടര്‍ അകത്തെത്തിയാല്‍ ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡി. തിരിച്ചറിയൽ രേഖ പരിശോധിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ ഒത്തുനോക്കിയ ശേഷമാണ് വോട്ടറുടെ വിരലിൽ മഷി പുരട്ടിയത് . തുടർന്ന് വോട്ട് ചെയ്യാൻ മെഷീനിനടുത്തേക്ക്അവിടെ സജ്ജീകരിച്ച മെഷീനിൽ സ്ഥാനാർത്ഥിയുടെ ചിത്രവും പേരും ചിഹ്നവും. ഇഷ്ട സ്ഥാനാർത്ഥിക്കു നേരെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്താൽ ബീപ് ശബ്ദം .  


പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അതേപടി നടപ്പാക്കി തെരഞ്ഞെടുപ്പ് രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞെന്ന് പ്രധാനധ്യാപകൻ എം.ടി മധുസൂദനൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്താൻ സഹായിച്ച എല്ലാ ഉദ്യോഗസ്ഥരെയും അധ്യാപകരെയും അധ്യാപക വിദ്യാർത്ഥികളെയും വിദ്യാർത്ഥികളെയും വളണ്ടിയേഴ്സിനെയും അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ ലീഡറായി ഏഴാതരം ബി ക്ലാസിലെ ശിവദ പ്രസാദിനെയും ഡെപ്യൂട്ടി ലീഡർമാരായി പ്രണവ് കെ പി (4 B) അളകനന്ദ ഷൈജു ( 7 E ) എന്നിവരെ തെരഞ്ഞെടുത്തു.കുട്ടികളിൽ ജനാധിപത്യം ബോധം വളർത്തുന്നതിനും മൂല്യം തിരിച്ചറിയുന്നതിനും സഹായകരമായ വിധത്തിലാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ് നടത്തിയത്. ടി സുനിത ടീച്ചർ, മുഹമ്മദ് മാസ്റ്റർ,ടി അംബരീഷ് മാസ്റ്റർ,കെ എസ് വിനീത് മാസ്റ്റർ,ജ്യോതിസ് എൻ വി, ശ്യാംകൃഷ്ണൻ , അഭിറാം പിവി , പ്രിയനന്ദനൻ , അർജുൻ, ക്ലാസ് അധ്യാപകർ അധ്യാപക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.