റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു

 



വടകരയിൽ റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു


കോഴിക്കോട്: വടകര ദേശീയപാതയിൽ കുഴിയിൽ നിന്നും റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചോറോട് സ്വദേശിനി ഇടമoത്തിൽ പ്രഭയാണ് മരിച്ചത്. മകൻ്റെ ഭാര്യയുടെ സ്കൂട്ടറിന് പിന്നിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രഭ മരിച്ചു. മകൻ്റ ഭാര്യ ശ്രീകലയെ നിസാര പരിക്കുകളോടെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.