ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചു.



എറണാകുളം സ്വദേശി മുഹമ്മദ് ഇജാസ് ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശിനി ഫിയോണ ജോസ് 


പെരുമ്പാവൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചു.

എറണാകുളം

പെരുമ്പാവൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം ജഡ്ജസ് അവന്യു സ്വദേശി മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.

എം സി റോഡില്‍ പുല്ലുവഴിക്ക് സമീപമാണ് അപകടം നടന്നത്

പെരുമ്ബാവൂർ ഭാഗത്തേക്ക് പോയ ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇജാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

ഫിയോണയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴി‍ഞ്ഞില്ല.

 ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം.

ജോസ് ഗ്രിഗറിയുടെയും ജെറ്റ്സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. കുഴിവേലിപ്പടിയിലെ കോളേജിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. 

മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ പാലക്കാട്ടേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.