നനഞ്ഞ കൈയോടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച ഒമ്പത് വയസ്സുകാരി​ ഷോക്കേറ്റ് മരിച്ചു

 


 

ഹൈദരാബാദ്: കുളിമുറിയിൽ നിന്ന് ഇറങ്ങി കൈ തോർത്താതെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. ഖമ്മം ജില്ലയിലെ ചിന്തകനി മത്കെപള്ളി നാമവാരത്ത് അഞ്ജലി കാർത്തികയാണ് ഷോക്കേറ്റ് മരിച്ചത്.



കുളിമുറിയിൽ പോയി വന്ന അഞ്ജലി, കൈയിലെ നനവ് തുടക്കാതെ പിതാവിന്റെ ഫോൺ ചാർജർ പ്ലഗ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാമവാരത്തെ സർക്കാർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം