പ്രശസ്ത തെയ്യം കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ മാടായിലെ കെ കുമാരൻ(70) അന്തരിച്ചു





 പ്രശസ്ത തെയ്യം കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ മാടായിലെ കെ കുമാരൻ(70) അന്തരിച്ചു......... ഇന്നലെകണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കണ്ണൂർ ജില്ലയിലെ അതിപുരാതന അനുഷ്ഠാന കലാരൂപമായ മാരിത്തെയ്യം കലാകാരൻ കെ. കുമാരൻ അന്തരിച്ചു.


കേരള ഫോക്‌ലോർ അക്കാദമി ഫെല്ലോഷിപ്പും, പി.കെ കാളൻ പുരസ്കാരവും നൽകി ആദരിച്ച അദ്ദേഹം അരനൂറ്റാണ്ടിലേറെയായി നാടൻകലാരംഗത്തെ സക്രിയസാന്നിധ്യമാണ്. ചിമ്മാനക്കളി, അരിയാട്ടം, തോറ്റംപാട്ട്, നാടൻപാട്ട് എന്നിവയിലും പ്രഗല്ഭനായിരുന്നു.


അനാരോഗ്യം കാരണം പി കെ കാളൻ പുരസ്കാര സമർപ്പണ വേദിയിൽ അദ്ദേഹത്തിന് എത്തിച്ചേരുവാൻ കഴിയാതെ വന്നതിനാൽ മകൻ ആണ് ബഹു. മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.


കണ്ണൂർ ജില്ലയിലെ പഴയങ്ങാടി, മാട്ടൂൽ പ്രദേശത്ത് പ്രചാരത്തിലുള്ള ചിമ്മാനക്കളിയുടെ ആചാര്യനും അവസാനവാക്കുമായിരുന്നു പരേതൻ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..