യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ചു

 



കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം

കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രസർക്കാരിന്റെ കേരള വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനാഗനൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി സുധീഷ് നാറാത്ത്,കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത് അശോകൻ മുഹമ്മദ്‌ അമീൻ,സുചിന എ തുടങ്ങിയവർ സംസാരിച്ചു.രാഹുൽ വാച്ചാപുറം, സനീഷ് ചിറയിൽ, ധനേഷ് സി വി,റനീഷ് കെ, മജീദ് വയപ്രം,വിജേഷ് പി തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..