കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


ചെറുവത്തൂർ: ചീമേനി തോട്ടുവാളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിമിരി കൊരയിച്ചാൽ ആശാരിമൂലയിലെ എം.എ. രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ചീമേനി ഭാഗത്തേക്ക് വരികയായിരുന്ന കാറും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ചെറുവത്തൂരിലെ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


അച്ഛൻ: പരേതനായ എം.എ. കേശവൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: ശ്രീകുമാരി. സഹോദരങ്ങൾ: എം.എ. ശ്യാമള (അരവഞ്ചാൽ), എം.എ. കരുണൻ (തിമിരി), എം.എ. ഗൗരി(എരുവശേരി), എം.എ. പ്രേമ (തിമിരി), എം.എ. രാജീവൻ (തിമിരി).


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം