മഴക്കുഴിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

 



തിരുവനന്തപുരത്ത് മഴക്കുഴിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കുഴിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളാരംകുന്ന് വീട്ടിൽ രാജീവ് -വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകിലുള്ള മഴക്കുഴിൽ കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.