റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി ക്ഷേത്ര കുളത്തിൽ വീണു.

 



ഇരിട്ടി: റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി ക്ഷേത്ര കുളത്തിൽ വീണു. പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്ര കുളത്തിന് സമീപം റോഡിൽ നിർത്തിയിട്ട കാറാണ് നിരങ്ങി നീങ്ങി കുളത്തിൽ വീണത്.

ശനിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട കാർ തനിയെ നീങ്ങി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കുളത്തിലേക്ക് വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനൊടുവിലാണ് കാർ കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചത്. റോഡരികിൽ സംരക്ഷണ ഭിത്തിയില്ലാത്ത കുളത്തിന് കുളത്തിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.