ചൂരൽ മല ദുരന്തം : മരണം 63 പള്ളികളിലും മദ്രസകളിലും താൽക്കാലിക ആശുപത്രി

 




ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63ആയി. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ മൃതദേഹമാണ് കണ്ടെത്തിയത്.

അതേസമയം പ്രദേശത്തെ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. ആവശ്യമെങ്കില്‍ താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലെ മോര്‍ച്ചറി സംവിധാനം വിലയിരുത്തണം. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.


Comments