തളിപ്പറമ്പ് :ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച ചെമ്പ്രക്കാനം സ്വദേശിക്ക് 18 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

 



 തളിപ്പറമ്പ്: ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

ചീമേനി തിമിരി ചെമ്പ്രക്കാനത്തെ ചെങ്ങാലിമറ്റം വീട്ടിൽ രാജു തോമസ് എന്ന സെബാസ്റ്റ്യനെയാണ് (55) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. ഇപ്പോൾ പടിയൂർ പൂവ്വത്തെ കിഴക്കേപറമ്പിൽ വീട്ടിൽ താമസിക്കുന്ന ഇയാൾ 2020 മാർച്ചിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അന്നത്തെ ഇരിക്കൂർ എസ്.ഐ.കെ.പി.ശ്രീ ഹരിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..