തളിപ്പറമ്പ് : ഉമ്മൻചാണ്ടിയുടെ സ്നേഹസ്പർശം പോലെ ജയ്‌ഹിന്ദ് ചാരിറ്റി സെന്ററിന്റെ കരങ്ങൾ-ചാണ്ടി ഉമ്മൻ MLA
ഉമ്മൻചാണ്ടിയുടെ സ്നേഹസ്പർശം പോലെ ജയ്‌ഹിന്ദ് ചാരിറ്റി സെന്ററിന്റെ കരങ്ങൾ എന്ന് ചാണ്ടി ഉമ്മൻ MLA അഭിപ്രായപ്പെട്ടു.
ജയ്ഹിന്ദ് ചാരിറ്റി സെന്റർ തളിപ്പറമ്പ് നാലാം ഘട്ടമായി 313 നിർദ്ധനരായ രോഗികളെ ഒരു വർഷത്തേക്ക്സൗജന്യ മരുന്ന് വിതരണത്തിന് ഏറ്റെടുക്കുന്ന ചടങ്ങ് തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ചു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ജയ്‌ഹിന്ദ് ചാരിറ്റി സെന്റർ പ്രസിഡന്റ് കെ വി ടി മുഹമ്മദ്‌കുഞ്ഞി അധ്യക്ഷതവഹിച്ചു, പി കെ സരസ്വതി, കെ വി മഹേഷ്,കെ എസ് റിയാസ്, മാവില പത്മനാഭൻ, വാഹിദ് പനാമ, കെ കെ ഷഫീക്ക്,പ്രജീഷ് കൃഷ്ണൻ, വി അഭിലാഷ്,സി വി സോമനാഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.


Comments
Post a Comment