തിരൂരില്‍ നിര്‍മാണത്തിലുള്ള ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ നഴ്സ് മരിച്ചു

 



തിരൂർ: തിരൂർ ജില്ല ആശുപത്രി കെട്ടിടത്തില്‍നിന്ന് കാല്‍ തെന്നി വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി സ്വദേശി തറയില്‍ മിനി (48) ആണ് മരിച്ചത്.

ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. തിരൂർ ജില്ല ആശുപത്രിയില്‍ പുതുതായി നിർമിക്കുന്ന ഓങ്കോളജി കെട്ടിടം സന്ദർശിക്കാൻ നഴ്സിങ് സൂപ്രണ്ട് ശൈലജയുമൊത്ത് പോയ സമയത്താണ് സംഭവം. മിനിയുടെ കാല്‍ തെന്നി 15 അടിയോളം താഴേക്ക് വീഴുകയായിരുന്നു. 

തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്ന് വർഷം മുമ്ബാണ് തിരൂർ ജില്ല ആശുപത്രിയില്‍ ഹെഡ് നഴ്സായി മിനി ജോലിയില്‍ പ്രവേശിച്ചത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.