കണ്ണൂർ :കാറിൽ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച യുവാവിനെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു




കൂത്തുപറമ്പ്. കാറിൽ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച യുവാവിനെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്. 2020-ൽ ആണ് പരാതിക്കാസ് പദമായ സംഭവം. സ്റ്റേഷൻ പരിധിയിൽ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയെ തൊക്കിലങ്ങാടി സ്വദേശിയായ വരുൺ കാറിൽ കൂട്ടികൊണ്ടു പോകുകയും പ്രതിയുടെ വീട്ടിലെത്തിച്ച ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്വങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിന്നീട് പ്രചരിപ്പിച്ചുവെന്നും കാണിച്ച് പോലീസിൽ നൽകിയ പരാതിയിലാണ് കേസ്. സംഭവം നടന്ന സമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനെ തുടർന്നാണ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..