ഒരേ ദിവസം 2 പരീക്ഷ, വിദ്യാർത്ഥികൾ ആശങ്കയിൽ.

  


തളിപ്പറമ്പ: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള  വാങ്മയം പരീക്ഷയും സുഗമ ഹിന്ദി പരീക്ഷയും ഒരേ ദിവസം വന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടാവുന്നു. ജനുവരി 20 ന് നടക്കുന്ന രണ്ടു പരീക്ഷയിലും ഒരേ കുട്ടികളാണ് പങ്കെടുക്കുന്നത്.

ഒരു പരീക്ഷ മാറ്റി വെച്ച് കുട്ടികൾക്ക് സൗകര്യമൊരുക്കണമെന്ന് കെ.പി.എസ്.ടി. എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.പി. വി. സജീവൻ,

വി. ബി .കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, സിബി ഫ്രാൻസിസ് സംസാരിച്ചു.കെ.പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

Comments