മനുഷ്യച്ചങ്ങല: രണ്ട് ലക്ഷത്തോളം പേർ അണിനിരക്കും

 




കണ്ണൂർ  കേന്ദ്ര അവഗണനക്ക് എതിരെ ശനിയാഴ്ച ഡി വൈ എഫ്‌ ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ജില്ലയിൽ രണ്ട് ലക്ഷത്തോളം പേർ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.


ആണൂർ പാലം മുതൽ മാഹി പൂഴിത്തല വരെ 76 കിലോമീറ്ററിലാണ്‌ ജില്ലയിൽ ചങ്ങല തീർക്കുക. ചങ്ങലയിൽ പങ്കെടുക്കുന്നവർ ശനിയാഴ്ച പകൽ മൂന്നോടെ ദേശീയ പാതയിലും കെഎസ്ടിപി റോഡിലും അണിനിരക്കും.


4.30-ന്‌ റിഹേഴ്സൽ നടക്കും. അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർക്കും. ജില്ലയിലെ 28 കേന്ദ്രങ്ങളിൽ പൊതുയോഗവും ചേരും. പൊതു ഗതാഗതത്തിന് തടസ്സം വരാത്ത വിധം വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ നിർത്തിയിടണമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

         

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.