കുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു; മൂന്ന് വയസുകാരി ചികിത്സയില്‍
പാലക്കാട്: കോട്ടായില്‍ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബിന്‍സി(37) ആണ് ഇന്ന് രാവിലെ മരിച്ചത്.
വിഷം കഴിച്ച ഇവരുടെ മൂന്ന് വയസുള്ള മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുഞ്ഞ് അപകടനില തരണം ചെയ്തതായാണ് വിവരം.
പത്ത് ദിവസം മുമ്പ് ഭര്‍തൃവീട്ടിൽ വച്ചാണ് ബിന്‍സി കുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് സുരേഷ് പുറത്തുപോയ സമയത്ത് ഐസ്ക്രീമില് വിഷം ചേര്‍ത്ത് കുഞ്ഞിന് നല്കിയ ശേഷം ഇവരും കഴിക്കുകയായിരുന്നു.
സുരേഷ് തിരികെ വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം. കുടുംബപ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്പ്പെടെ പോലീസ് അന്വേഷിച്ച് വരികയാണ്.
Comments
Post a Comment