മാതാവിന് സ്വർണ്ണകിരീടം ചാർത്തിയ സുരേഷ് ഗോപി മോദിയോട് മണിപ്പൂരിലേക്ക് വരാൻ പറയാനുള്ള ധൈര്യവും കാണിക്കണം: കെ.സി വേണുഗോപാൽ

 


നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മാതാവിന് സ്വർണ്ണകിരീടം ചാർത്തുന്നവർ മോദിയോട് മണിപ്പൂരിലേക്ക് വരാൻ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനുള്ള ആർജ്ജവവും ധൈര്യവും സുരേഷ് ഗോപി കാണിക്കണമെന്നും കെ.സി വേണുഗോപാൽ.


ഭാരത് ജോഡോ ന്യായ് യാത്രയിലെ രാഹുൽ ഗാന്ധിയുടെ ബസിനെതിരായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പൊതുപണം കൊണ്ടല്ല രാഹുലിന്റെ ബസ് നിർമിച്ചത്. ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യാനാണ് ബസിനു മുകളിൽ പ്ലാറ്റ്ഫോം ഉണ്ടാക്കിയതെന്നും, എം.ബി രാജേഷ് രാഹുൽ ഗാന്ധിയുടെ ബസ് വന്ന് കാണണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.