പാപ്പിനിശ്ശേരി : സംരഭകത്വ മേഖലയിൽ കുട്ടികൾക്ക് പുതിയ ദിശാബോധം നൽകി ഐഡിയ '23 ത്രിദിന ക്യാമ്പ് സമാപിച്ചു




സംരഭകത്വ മേഖലയിൽ കുട്ടികൾക്ക് പുതിയ ദിശാബോധം നൽകി ഐഡിയ '23 ത്രിദിന ക്യാമ്പ് സമാപിച്ചു


സമഗ്ര ശിക്ഷ കേരളം പാപ്പിനിശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി കോമേഴ്സ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംരംഭകത്വ വികസന പരിപാടിയായ ഐഡിയ'23യുടെ 

  മൂന്ന് ദിവസത്തെ നോൺ റസിഡൻഷ്യൽ ക്യാമ്പ്  

ജി എച്ച് എസ് എസ് കണ്ണാടിപ്പറമ്പിൽ പൂർത്തിയായി.

16.01.2024 ചൊവ്വാഴ്ച ആരംഭിച്ച ക്യാമ്പ് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി

ബി ആർ സി 

ബ്ലോക്ക് പ്രൊജക്ട് 

കോ ഓർഡിനേറ്റർ  

പ്രകാശൻ കെ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ 

ഇ സി വിനോദ് മുഖ്യാത്ഥിയായിരുന്നു.

ഹയർ സെക്കൻഡറി കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ അനൂപ് കുമാർ എം കെ , പ്രിൻസിപ്പാൾ ഹാഷിം എം സി , പ്രഥമാധ്യാപകൻ മുരളീധരൻ ടി ഒ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബി ആർ സി ട്രെയ്നർ സീമ സി സ്വാഗതവും സന്തോഷ് എ നന്ദിയും പറഞ്ഞു. ആർ പി മാരായ ശ്രീജിത്ത് ടി പി, പ്രദീപ് പി, ജിതേന്ദ്രൻ ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

വിദ്യാർത്ഥികളിൽ സംരഭകത്വ മനോഭാവം വളർത്താനും പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും നേതൃത്വ പാടവം, പങ്കാളിത്തശേഷി തുടങ്ങി വ്യത്യസ്ത കഴിവുകൾ വളർത്തിയെടുക്കാനും ക്യാമ്പിലൂടെ സാധിച്ചു. ജില്ലയിലെ യുവ സംരഭകരായ സുഭാഷ് കെ, വിഷ്ണു സി വിജയൻ , വ്യാവസായ കേന്ദ്രം ഉദ്യോഗസ്ഥൻ അഖിൽ കെ എന്നിവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമൊരുക്കി.

പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അൻപത് കുട്ടികളാണ് മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം