കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

 


പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പുൽപ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിജയൻ -കമലാക്ഷി ദമ്പതികളുടെ മകനാണ് 14കാരനായ ശരത്.


ഇന്നലെ രാത്രി വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ കോളനിയുടെ സമീപത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. വിദ്യാർഥിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. ഏറെനേരം കഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാപ്പിത്തോട്ടത്തിൽ രക്തത്തിൽ കുളിച്ച് കിടന്ന ശരത്തിനെ കണ്ടത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.