മയ്യിൽ : ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

 




മയ്യിൽ പഞ്ചായത്തിലെ മികച്ച രീതിയിൽ പ്രവർത്തനം നടത്തിവരുന്ന ഹരിത കർമ്മ സേനാംഗങ്ങളെ മയ്യിൽ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി &CRC മയ്യിലിൻടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ.ടി രാമചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്ത് ആദര സമർപ്പണം നടത്തി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ ഇ.കെ. സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഇ.എം. സുരേഷ് ബാബു കെ. ബിജു ഹരിത കർമ്മ സേനാംഗം സീന എന്നിവർ സംസാരിച്ചു. CRC പ്രസിഡണ്ട് കെ.കെ ഭാസ്ക്കരൻടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിക്രട്ടരി പി.കെ. നാരായണൻ സ്വാഗതവും വനിതാ വേദി കൺവീനർ വി.പി. രതി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.