മയ്യിൽ : ശില്പശാലയും അനുമോദനവും സ്ഥാനരോഹണവും

 



ചെറുവത്തലമൊട്ട :ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മറ്റി നേതൃത്വ ശില്പശാലയും പ്രതിഭകൾക്ക് അനുമോദനവും പുതിയ മണ്ഡലം ഭാരവാഹികളുടെ സ്ഥാനരോഹണവും നടത്തി.


ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി കെ വിനോദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ റഷീദ് ശിൽപ്പശാലക്ക് നേതൃത്വം നൽകി.


കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ശശിധരൻ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, വി പത്മനാഭൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ കെ നിഷ, മിഷൻ 2024 നിരീക്ഷകൻ രാജീവൻ മാസ്റ്റർ, സുരേന്ദ്രൻ, മുസ്‌തഫ മാസ്റ്റർ, വി ബാലൻ, എ കെ ശശിധരൻ, കെ സത്യൻ എന്നിവർ സംസാരിച്ചു. എൻ പി ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലകൃഷ്‌ണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.