യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി




മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു മക്കളാണുള്ളത്. ഭർത്താവ് നിസാർ വിദേശത്താണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.