കമ്പിൽ സ്ക്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി.

 


കമ്പിൽ:അമിത വേഗതയിൽ വന്ന കാർ ഇടിച്ച്


കടയ്ക്ക് കേടുപാടു സംഭവിച്ചു. കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ ഇസ്മായിലിന്റെ സിനാൻ കൂൾ ബാറിലെക്കാണ് ഇന്ന് ഉച്ചക്ക് 12.30 ഓടെ കമ്പിൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല.



ഞായറാഴ്ച്ച ആയതിനാൽ കട ഇന്ന് തുറന്നിരുന്നില്ല. അതു കൊണ്ടു തന്നെ അപകട സമയം ആൾക്കാർ ഉണ്ടായിരുന്നില്ല. തൻമൂലം വൻ ദുരന്തം ഒഴിവായി .കടയുടെ ബോർഡുകൾക്കും മുൻവശത്തെ സാധനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം