കണ്ണൂരിൽ വൻ മെത്തഫിറ്റമിൻ വേട്ട.





കണ്ണൂർ : കണ്ണൂരിൽ വൻ മെത്തഫിറ്റമിൻ വേട്ട. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ വാഹനപരിശോധന നടത്തവെ 134.178 ഗ്രാം മെത്താഫിറ്റമിൻ കൈവശം വച്ച് കടത്തി കൊണ്ട് വന്നതിന് കണ്ണൂർ കുറുവ പാലത്തിന് സമീപം സബീന മൻസിൽ മുഹമ്മദ് ഷരീഫ് സി. എച്ച്.(34) നെ പിടികൂടി. കെ.എൽ -13- എയു 0151 ബുള്ളറ്റ് ബൈക്ക് സഹിതമാണ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയാണ്. ബാംഗ്ലൂരിൽ നിന്ന് കൊണ്ട് വന്ന് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് മെത്താഫിറ്റമിൻ കൊണ്ട് വന്നതെന്ന് പ്രതി സമ്മതിച്ചതയും എക്സൈസ് പറഞ്ഞു. മെത്താഫിറ്റാമിന് മാർക്കറ്റിൽ ഉദ്ദേശം അഞ്ചു ലക്ഷം രൂപ വില വരും. സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ ഷിബു കെ.സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആയ സുജിത്ത്, സി ഇ ഓ വിഷ്ണു, വനിതാ സി ഈ ഓ സീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു. 10 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..