മുല്ലക്കൊടി : കണ്ണൂർ കാസർകോഡ് ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു

 




മുല്ലക്കൊടി : സിആർസി മുല്ലക്കൊടിയുടെ ആഭിമുഖ്യത്തിൽ മുല്ലക്കൊടിയിൽ കണ്ണൂർ കാസർകോട് ജില്ലാ വടംവലി മത്സരം സംഘടിപ്പിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ റെഡ് ഫൈറ്റേഴ്സ് മൊകേരി ജേതാക്കളായി. യുവധാര നടുവിൽ, റെഡ് സ്റ്റാർ വടുവൻകുളം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.


    കണ്ണൂർ ജില്ലാ വടംവലി അസോസിയേഷന്റെ നിയന്ത്രണത്തിൽ നടന്ന മത്സരങ്ങൾ പഞ്ചായത്ത് മെമ്പർ എം. അസൈനാറിൻ്റെ അധ്യക്ഷതയിൽ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. 

ഇൻ്റർനാഷണൽ മാസ്റ്റേർസ് അത് ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണ്ണസ്വർണ്ണമെഡൽ നേടിയ പി.പി.ശ്രീധരനെയും ദേശീയ പവർ ലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഉമൈറ അഷറഫിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിജയികൾക്ക് സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ സമ്മാനദാനം നടത്തി.

സംഘാടക സമിതി കൺവീനർ കെ.ഉത്തമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് 

എ.ടി.രാമചന്ദ്രൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.രവി മാസ്റ്റർ, കെ.ദാമോദരൻ, കെ.സി.മഹേശൻ മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു.


വനിതാ ടീം

1 ലെനിൻ സെൻറർ കൊടോളിപ്രം

2 യുവധാര പയ്യെരി കുറുമാത്തൂർ

3 രക്തസാക്ഷി സ്മാരക വായനശാല നണിശ്ശേരി

4 വടക്കാഞ്ചേരി വായനശാല ലേഡീസ് സ്റ്റാർ


പുരുഷ ടീം

1 ഡിപ്ലോമാറ്റിക് പെരുമാച്ചേരി

2 രക്തസാക്ഷി സ്മാരക വായനശാല നണിശ്ശേരി

3 അഴീക്കോടൻ സ്മാരക വായന കോൾ തുരുത്തി

4 സ്മാർട്ട് ജിംനേഷ്യം കണ്ണാടിപ്പറമ്പ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം